Categories
local news

പ്രധാനമന്ത്രി ഗ്രാമസഡക് യോജന: കാസർകോട് ലോകസഭാ മണ്ഡലത്തിൽ ഏഴ് റോഡുകൾക്ക് 28.89 കോടി രൂപ അനുവദിച്ചു

കാസർകോട് ജില്ലയിൽ 25 കിലോമീറ്ററിന് 19.61 കോടിയും പയ്യന്നൂർ ബ്ലോക്കിൽ 10.64 കിലോമീറ്റർ റോഡിന് 9.29 കോടി രൂപയുമാണ് അനുവദിച്ചത്.

കാസർകോട്: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർദേശിച്ച പദ്ധതികളിൽ കാസർകോട് ജില്ലയിൽ അഞ്ച് റോഡുകൾക്കും കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ബ്ലോക്കിൽ രണ്ട് റോഡുകൾക്കുമായി 28.89 കോടി രൂപ അനുവദിച്ചു. കാസർകോട് ജില്ലയിൽ 25 കിലോമീറ്ററിന് 19.61 കോടിയും പയ്യന്നൂർ ബ്ലോക്കിൽ 10.64 കിലോമീറ്റർ റോഡിന് 9.29 കോടി രൂപയുമാണ് അനുവദിച്ചത്.

കാസർകോട് ബ്ലോക്കിലെ ഇച്ചിലംപാടി- അനന്തപുരം-നായ്ക്കാപ്പ് (മൂന്ന് കി.മീ) റോഡിന് 2.68 കോടി രൂപ, വിദ്യാനഗർ-നീർച്ചാൽ-മാന്യ (4.1 കി.മീ) റോഡിന് 3.61 കോടി രൂപ, കാഞ്ഞങ്ങാട് ബ്ലോക്കിൽ ചായ്യോം-ചിറപ്പുറം-കാനത്തുമൂല (4.24 കി.മീ) റോഡിന് 3.47 കോടി, കരിച്ചേരി-മയിലാട്ടി-മാങ്ങാട്-ദേളി (8.7 കി.മീ) റോഡിന് 6.63 കോടി, കാറഡുക്ക ബ്ലോക്കിൽ പൈക്ക-മല്ലം-ബോവിക്കാനം (5.3 കി.മീ) റോഡിന് 3.23 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

പയ്യന്നൂർ ബ്ലോക്കിൽ വയക്കര-പങ്കായം-പോത്തൻ കുണ്ട് റോഡ്, അരവഞ്ചാൽ-കാഞ്ഞിരപ്പൊയിൽ കോട്ടോൽ-ഉദയംകുന്ന് റോഡുകൾക്കായി 9.29 കോടി രൂപയും അനുവദിച്ചതായും അടുത്ത ഘട്ടത്തിൽ കൂടുതൽ റോഡുകൾ ഉൾപ്പെടുത്തി കിട്ടാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും രാജ്മോഹൻ ഉണ്ണിത്താൻ എം. പി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest