Trending News
കുന്നംകുളം: ഹണിട്രാപ്പില്‍ കുടുക്കി 68 കാരൻ്റെ 23 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ പോര്‍ക്കുളം അയ്യമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന യുവദമ്പതികളെ കല്‍പ്പകഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. നാലകത്ത് വീട്ടില്‍ നിഷാദ്, ഭാര്യ റാഷിദ എന്നിവരാണ് പിടിയിലായത്. മലപ്പുറം പുത്തനത്താണി കല്‍പ്പകഞ്ചേരി സ്വദേശിയായ 68 വയസുകാരനെയാണ് ദമ്പതികള്‍ ചേര്‍ന്ന് ട്രാപ്പിലാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇയാളുമായി ബന്ധം സ്ഥാപിച്ച ഇവര്‍ ഭാര്യയെ ഉപയോഗപ്പെടുത്തി പണം കൈവശപ്പെടുത്തുക ആയിരുന്നു.
Also Read
ഭര്‍ത്താവ് നിഷാദ് ഇവര്‍ക്കുള്ള എല്ലാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ഒന്നും അറിയാത്ത ഭാവം നടിച്ച് ഇവരില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. ആള് വീട്ടിലെത്തുന്ന സമയം നോക്കി നിഷാദ് പുറത്ത് പോവുകയും ചെയ്യും. ഭര്‍ത്താവ് നിഷാദിന് ബിസിനസ് ആവശ്യത്തിന് പൈസ ആവശ്യമുണ്ടെന്ന് പറഞ്ഞാണത്ര ആദ്യം പണം വാങ്ങിയത്.
ഇയാള്‍ റാഷിദയുമായി ഇടപെടുന്ന ഫോട്ടോകള്‍ കൈവശമുണ്ടെന്നും ഇത് പുറംലോകം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പിന്നീട് വലിയ തുക കൈവശപ്പെടുത്തിയതായും പറയുന്നു. പരാതിക്കാരൻ്റെ കൈവശമുണ്ടായിരുന്ന പണത്തില്‍ വലിയ കുറവ് കണ്ടതോടെയാണ് ഇയാളുടെ വീട്ടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുകയും അന്വേഷിക്കുകയും ചെയ്തത്.
തുടര്‍ന്നാണ് വീട്ടുകാരോട് സത്യം തുറന്നുപറഞ്ഞ് ഇയാള്‍ കല്‍പ്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. കുന്നംകുളത്തിനടുത്ത് അയ്യംപറമ്പില്‍ രണ്ടുമാസം മുമ്പാണ് ഇവര്‍ വാടക വീടെടുത്ത് താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Sorry, there was a YouTube error.