Categories
news

2000 രൂപയുടെ ഫോട്ടോ കോപ്പി നല്‍കിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പിടിയില്‍.

തൃശൂര്‍: രണ്ടായിരം രൂപയുടെ കളര്‍പ്രിന്റ് നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി പിടിയില്‍. വെളിയങ്കോട് സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കുട്ടിയാണ് പിടിയിലായത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മന്ദലാംകുന്ന് കിണറിനു സമീപത്തെ ഒരു ഫാന്‍സി ഷോപ്പിലെത്തിയ പെണ്‍കുട്ടി 500 രൂപയുടെ ഫാന്‍സി സാധങ്ങള്‍ വാങ്ങുകയും കടയുടമയ്ക്ക് 2000 രൂപ നോട്ടിന്റെ ഒട്ടിച്ച കളര്‍ പ്രിന്റ് നല്‍കുകയും ചെയ്തു. ഇയാള്‍ കുട്ടിക്ക് 1500 രൂപ തിരികെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ കിട്ടിയ 2000ത്തിന്റെ നോട്ട് മറ്റൊരു കടയില്‍ കൊടുത്തപ്പോഴാണ് ഇത് കള്ള നോട്ടാണെന്ന് മനസ്സിലായത്. ഇതിനിടെ സമീപത്തെ മാക്‌സി ഷോപ്പില്‍ കയറിയ പെണ്‍കുട്ടി രണ്ട് മാക്‌സികള്‍ വാങ്ങുകയും അവിടെയും 2000 ത്തിന്റെ കളര്‍പ്രിന്റ് നല്‍കുകയും ചെയ്തു. സംശയം തോന്നിയ കടയുടമയായ യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

rs-2000-note-759

തന്റെ വീട്ടില്‍ നിന്നാണ് നോട്ട് പ്രിന്റ് ചെയ്തതെന്നാണ് കുട്ടി പോലീസിനെ അറിയിച്ചത്.
എന്നാല്‍ വെളിയങ്കോട് അങ്ങാടിയിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നാണ് തനിക്ക് നോട്ട് കിട്ടിയതെന്നായിരുന്നു പെണ്‍കുട്ടി പൊലീസിന് ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് കട ഉടമയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് കുട്ടി മൊഴിമാറ്റി പറഞ്ഞത്.
കമ്പ്യൂട്ടര്‍ കട ഉടമ നിരപരാധിയാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest