Categories
news

2000ന്റെ നോട്ട് കൊണ്ടു തയ്യാറാക്കിയ 2.7 കോടിയുടെ കുപ്പായമിട്ട് ബോളിവുഡ് നടി.

മുംബൈ: നോട്ട് പ്രതിസന്ധിയിൽപ്പെട്ട്  രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ നെട്ടോട്ടമോടുമ്പോള്‍ പുതിയ 2000 രൂപ നോട്ടുകള്‍ കൊണ്ട് കുപ്പായം തുന്നിയണിഞ്ഞ് ബോളിവുഡ് നടിയും മോഡലുമായ കൃതി. സംഭവം സത്യമോ അസത്യമോ എന്ന് തിരിച്ചറിയാനാകാതെ പ്രേക്ഷകരും… എന്നാല്‍ പുതിയ 2000 രൂപ നോട്ടുകള്‍ കൊണ്ടുള്ള നീളന്‍ കുപ്പായണിഞ്ഞ തന്റെ ചിത്രം വൈറലായതും ഇതിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്ന കാര്യവും ദില്‍വാലേ സുന്ദരി ആദ്യമൊന്നും അറിഞ്ഞിരുന്നില്ല. തന്നെ ചൊല്ലിയുള്ള വിവാദത്തിലും വിമർശനത്തിലും കഴമ്പില്ലെന്നാണ് നടിയുടെ പക്ഷം.

ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു ചിത്രം ആരോ ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് കൃതി പറഞ്ഞത്. എന്തായാലും സത്യം സത്യത്തിന്റെ വഴിയേ, അസത്യം അസത്യത്തിന്റെ വഴിയേ. നേര് ഏതാണെന്ന് ആവോ ആർക്കറിയാം ?.

0Shares

The Latest