Categories
കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്
സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14 വയസ്സുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വയറുവേദനയെ തുടർന്നു പെൺകുട്ടിക്കു ചികിത്സ തേടിയപ്പോഴായിരുന്നു ഗർഭിണിയായ വിവരം അറിഞ്ഞത്
Trending News
കണ്ണൂർ ജില്ലയിലെ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
Also Read
സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14 വയസ്സുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വയറുവേദനയെ തുടർന്നു പെൺകുട്ടിക്കു ചികിത്സ തേടിയപ്പോഴായിരുന്നു ഗർഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.
Sorry, there was a YouTube error.