Categories
local news news

ബേങ്കിൽ വസ്തു വെച്ച് 16 ലക്ഷം തട്ടിയെടുത്ത ശേഷം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പലിശയും മുതലും അടക്കാതെ വന്നതിനെ തുടർന്ന് ബേങ്ക് നടത്തിയ അന്വേഷണത്തിലാണ് പണയ വസ്തുവിൻ്റെ പകർപ്പ് ശേഖരിച്ച് വില്പന നടത്തിയതായി മനസിലായത്

കുമ്പള / കാസർകോട്: ബേങ്ക് വായ്‌പക്കായി പണയപ്പെടുത്തി പതിനാറ് ലക്ഷം വാങ്ങിയ വസ്തു അധികൃതർ അറിയാതെ വ്യാജരേഖ ചമച്ച് വിൽപ്പന നടത്തി ബേങ്കിനെ കബളിപ്പിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. കുമ്പളയിലെ കാനറാ ബേങ്ക് മാനേജർ ശശിധര ആചാരിയുടെ പരാതിയിലാണ് കുമ്പള ബംബ്രാണയിലെ യുസഫ് കുഞ്ഞിയുടെ പേരിൽ കുമ്പള പോലീസ് കേസെടുത്തത്.

2013 -ൽ ബേങ്ക് ശാഖയിൽ യൂസഫ് കുഞ്ഞി പണയം വെച്ച് പന്ത്രണ്ട് സെന്റ് സ്ഥലത്തിന്മേൽ പതിനാറ് ലക്ഷം രൂപയോളം കൈപറ്റിയിരുന്നു. പിന്നീട് പലിശയും മുതലും അടക്കാതെ വന്നതിനെ തുടർന്ന് ബേങ്ക് നടത്തിയ അന്വേഷണത്തിലാണ് പണയ വസ്തുവിൻ്റെ പകർപ്പ് ശേഖരിച്ച് മിയാപദവ് സ്വദേശിക്ക് വില്പന നടത്തിയതായി മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

0Shares

Leave a Reply

Your email address will not be published. Required fields are marked *