Categories
നിയമസഭാ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയില്‍ 15 താല്‍ക്കാലിക ബൂത്തുകള്‍ നിര്‍മ്മിക്കുന്നു; കളക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
മാര്‍ച്ച് മൂന്നിന് രാവിലെ 11 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് ആറിന് വൈകീട്ട് നാല് മണിക്കകം ബൂത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം.
Trending News


കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി 15 ഇടങ്ങളില്‍ താല്‍ക്കാലിക ബൂത്തുകള്‍ തയ്യാറാക്കുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്ടര്‍, ഭിന്നശേഷിക്കാര്‍ക്കായി റാംപ്, കുടിവെള്ള സംവിധാനം എന്നിവ ഉള്‍പ്പെടെ ബൂത്തുകള്‍ തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.
Also Read
സ്റ്റീല്‍ ട്രസ് വര്‍ക്ക്, മേല്‍ക്കൂര, സീലിങ് കാര്‍പ്പെറ്റ്, പ്ലാസ്റ്റ് കസേരകള്‍, വി .ഐ. പി കസേരകള്‍, മേശകള്‍, സീലിങ് തുണിയുപയോഗിച്ചുള്ള പഗോഡ പന്തല്‍, ഇരുമ്പ് ബാരിക്കേഡുകള്‍, മുള കൊണ്ടുള്ള തൂണുകള്‍, രണ്ട് ദിവസത്തേക്കുള്ള കുടിവെള്ള സംവിധാനം, ജനറേറ്ററുകള്‍ ഉള്‍പ്പെടെയാണ് താല്‍ക്കാലിക പന്തല്‍ ഒരുക്കേണ്ടത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ കുഞ്ചത്തൂര്‍ ഗവ.എല്‍. പി സ്‌കൂള്‍ പരിസരം, എം. ജി. എല്‍. സി കദംപാടി, ബെജ്ജ അങ്കണവാടി എന്നിവടങ്ങളിലും കാസര്‍കോട് മണ്ഡലത്തില്‍ മീപ്പുഗുരി അങ്കണവാടി, കാന്തിക്കര അങ്കണവാടി എന്നിവിടങ്ങളിലും ഉദുമ മണ്ഡലത്തില്‍ കളനാട് ഗവ. എല്‍. പി സ്‌കൂള്‍ പരിസരത്തും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കല്ലംതോള്‍ കുടുംബക്ഷേമ ഉപകേന്ദ്രം പരിസരം എന്നിവിടങ്ങളിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കൊളത്തുകാട് മള്‍ട്ടി ഗ്രേഡ് ലേണിങ് സെന്റര്‍, ഗോക്കടവ് ഉദയ ആര്‍ട്‌സ് ആന്റ് റീഡിങ് റൂം, പാവല്‍ ഭാവന ക്ലബ് ആന്റ് റീഡിങ് റൂം, പൊങ്ങല്‍ സാംസ്‌കാരിക കേന്ദ്രം, തോട്ടംചാല്‍ ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, നോര്‍ത്ത് തൃക്കരിപ്പൂര്‍ എ. എല്‍. പി. എസ് കൊയോങ്കര, എന്നിവിടങ്ങളിലുമാണ് താല്‍ക്കാലിക ബൂത്തുകള്‍ നിര്‍മ്മിക്കേണ്ടത്.
മാര്‍ച്ച് മൂന്നിന് രാവിലെ 11 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് ആറിന് വൈകീട്ട് നാല് മണിക്കകം ബൂത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ലഭിക്കും.

Sorry, there was a YouTube error.