Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാസറഗോഡ്: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എ .ക്യു.എ.എസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചതായി മന്ത്രി പറഞ്ഞു.
Also Read
കോട്ടയം സി.എച്ച്.സി കൂടല്ലൂര്‍ 89.67% സ്കോറും, എറണാകുളം സി.എച്ച്.സി രാമമംഗലം 93.09% സ്കോറും, തിരുവനന്തപുരം പി.എച്ച്.സി. ആനാട് 93.57% സ്കോറും, ഇടുക്കി പി.എച്ച്.സി കുമളി 92.41% സ്കോറും, കെ.പി കോളനി 92.51% സ്കോറും, പി.എച്ച്.സി പെരുവന്താനം 93.37% സ്കോറും, പാലക്കാട് പി.എച്ച്.സി അടക്കാപുത്തൂര്‍ 93.57% സ്കോറും, മലപ്പുറം പി.എച്ച്.സി വാഴക്കാട് 95.83% സ്കോറും, കണ്ണൂര്‍ പി.എച്ച്.സി മൊറാഴ 94.97% സ്കോറും, കാസര്‍ഗോഡ് പി.എച്ച്.സി കുമ്പഡാജെ 94.37% സ്കോറും നേടി എന്‍.ക്യു.എ.എസ് അംഗീകാരവും കണ്ണൂര്‍ പി.എച്ച്.സി കതിരൂര്‍ 93.52% സ്കോര്‍ നേടി പുന:അംഗീകാരവും കരസ്ഥമാക്കി.
Sorry, there was a YouTube error.