Categories
news

12 മിനിറ്റ്മതി ഇനി ദുബായ്-അബുദാബി യാത്രയ്ക്ക്.

ദുബായ് : ഒന്നര മണിക്കൂര്‍ വേണ്ടിവരുന്ന ദുബായ് – അബുദാബി യാത്ര 12 മിനിറ്റായി കുറയ്ക്കാന്‍ ഹൈപ്പര്‍ലൂപ് പദ്ധതി വരുന്നു. കുറഞ്ഞ മര്‍ദമുള്ള ട്യൂബിലൂടെ നിലംതൊടാതെ, വെടിയുണ്ടകണക്കേ സഞ്ചരിക്കുന്ന ഡ്രൈവറില്ലാ വാഹനമാണിത്. മണിക്കൂറില്‍ 1200 കിലോമീറ്ററാണ് ഇതിന്റെ വേഗത. ദുബായില്‍നിന്നു യുഎഇയിലെ മറ്റൊരു എമിറേറ്റായ ഫുജൈറയിലേക്കും സമാന പദ്ധതി പരിഗണനയിലുള്ളതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ദുബായില്‍നിന്ന് അബുദാബിയിലേക്കുള്ള ദൂരം 159.4  കിലോമീറ്ററാണ്. ദുബായ്- അബുദാബി പദ്ധതിക്കു രൂപരേഖ തയാറാക്കാന്‍ ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ഹൈപ്പര്‍ലൂപ് വണ്‍ എന്ന യുഎസ് കമ്പനിയും തമ്മില്‍ ധാരണയിലായി.

hyperloop

hyperloop_1

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലായിരുന്നു പ്രഖ്യാപനം. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. വിമാനത്തെക്കാള്‍ സുരക്ഷ, അതിവേഗ റെയിലിനെക്കാള്‍ കുറഞ്ഞ നിര്‍മാണ – അറ്റകുറ്റപ്പണിച്ചെലവ്, പ്രവര്‍ത്തനത്തിന് ഒരു സൈക്കിളിന്റെയത്ര മാത്രം ഊര്‍ജം മതി തുടങ്ങിയവയാണു ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകതകളായികമ്പനി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പദ്ധതിച്ചെലവ് കമ്പനി വ്യക്തമാക്കിയിട്ടില്ല . ലോകത്തിലെ തന്നെ ആദ്യത്തെ പദ്ധതിയാണ് ദുബൈ നടപ്പിലാക്കാന്‍ പോകുന്നത്.

dubai

4-dubaihyperlo

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest