Categories
channelrb special local news news

ആത്മഹത്യ ചെയ്‌ത പ്രവാസി വ്യാപാരിയുടെ ഒരുകോടി പത്ത് ലക്ഷം കാണാനില്ല?; അബ്‌ദുൾ ഗഫൂർ ഹണിട്രാപ്പിൽ കുടുങ്ങിയതായി സംശയം, ഡ്രൈവറെ ചോദ്യം ചെയ്യും, പോലീസ് അന്വേഷണം ഊർജിതമാക്കി

ഏത് സുന്ദരിയാണ് ഹണി ട്രാപ്പിൽ പെടുത്തിയതെന്ന് ഡ്രൈവറിൽ നിന്നും അറിയാൻ കാത്തിരിക്കുകയാണ് പോലീസ്

കാഞ്ഞങ്ങാട് / കാസർകോട്: സാമ്പത്തിക തകർച്ചയെ തുടർന്ന് ജീവിതം അവസാനിപ്പിച്ച അജാനൂർ പടിഞ്ഞാറേക്കര പ്രവാസി അബ്‌ദുൾ ഗഫൂറിൻ്റെ ഒരുകോടി പത്ത് ലക്ഷം രൂപ പോയതിന് വഴിയില്ല. കാഞ്ഞങ്ങാട്- കാസർകോട് കെ.എസ്.ടി.പി റോഡിൽ മൻസൂർ ആശുപത്രി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് പോകുന്ന പടിഞ്ഞാറേക്കര റോഡരികിൽ കണ്ണായ 13 സെന്റ് ഭൂമി മൂന്ന് മാസം മുമ്പ് അബ്‌ദുൾ ഗഫൂർ വിൽപ്പന നടത്തിയത് തെക്കേപ്പുറത്തുള്ള പാലസ് ലോഡ്‌ജിൻ്റെ ഉടമകൾക്കാണെന്ന് റിപ്പോർട്ടുകളുണ്ട്.

സെന്റിന് 13 ലക്ഷം രൂപ വിലയ്ക്ക് ഒരു കോടി 69 ലക്ഷം രൂപയ്ക്കാണ് ഗഫൂർ വിൽപ്പന നടത്തിയത്. ഈ പണത്തിൽ 40 ലക്ഷം രൂപ അബുദാബിയിലെ അബ്‌ദുൾ ഗഫൂറടക്കമുള്ള പാർട്ട്ണർമാരുടെ കട കൈമാറിയതിലുണ്ടായ കടം വീട്ടി. 10 ലക്ഷം രൂപ മുടക്കി ഒരു പുത്തൻ മാരുതി സ്വിഫ്റ്റ് കാർ വാങ്ങിയിരുന്നു. അമ്പതുലക്ഷം രൂപ ഇങ്ങനെ ചെലവിട്ടാൽ തന്നെ ശേഷിച്ച 1.10 കോടി രൂപ അബ്‌ദുൾ ഗഫൂറിൻ്റെ കൈവശം ഉണ്ടാകേണ്ടതാണെങ്കിലും, ഈ ഒരു കോടി ഏതോ വഴിയിൽ നഷ്‌ടപ്പെട്ടിട്ടുണ്ട്, -സുഹൃത്തുക്കൾ പറയുന്നു.

ആധുനിക രീതിയിലുള്ള തെക്കേപ്പുറത്തെ ഈ ലോഡ്‌ജിൻ്റെ തൊട്ട് വടക്ക് ഭാഗത്താണ് ഗഫൂർ വിൽപ്പന നടത്തിയ 13 സെന്റ് ഭൂമി. കുശാൽ നഗറിലെ പ്രവാസി അടക്കം മറ്റു നാല് പേർ കച്ചവട പങ്കാളികളായ കെട്ടിടമാണ് പാലസ് ലോഡ്‌ജ്.

അതിനിടയിൽ അബ്‌ദുൾ ഗഫൂർ വയനാട് പനമരത്തുള്ള മൂന്നേക്കർ റിസോർട്ട് ഭൂമിയിലുള്ള വീട്ടിൽ ഹണിട്രാപ്പിന് ഇരയായി എന്നാണ് പുതിയ സൂചനകൾ. അബ്‌ദുൾ ഗഫൂറിൻ്റെ നഗ്നചിത്രം സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തവരെ കണ്ടെത്തിയാൽ ഹണിട്രാപ്പിൻ്റെ നിഗൂഢതകൾ പുറത്തു വരും. ഗഫൂറിൻ്റെ പൂർണ്ണ നഗ്നചിത്രം സ്വന്തം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ദിവസം ഗഫൂർ വയനാട്ടിലെ പനമരത്തുള്ള റിസോർട്ടിലായിരുന്നു എന്നാണ് വ്യക്തമായത്.

ഫേസ്ബുക്ക് വഴി ഭർത്താവിൻ്റെ നഗ്നചിത്രം ആദ്യം കണ്ടത് സ്വന്തം ഭാര്യയാണ്. ഭർത്താവിൻ്റെ നഗ്നചിത്രം കണ്ട് നടുങ്ങിയ ഭാര്യ ഈ വിവരം കുടുംബ സുഹൃത്തായ തെക്കേപ്പുറത്തെ വ്യക്‌തിയെ അറിയിച്ചു. അബ്‌ദുൾ ഗഫൂർ അന്ന് കോഴിക്കോട്ടാണ് ഉള്ളതെന്ന് മനസ്സിലാക്കിയാണ് കുടുംബ സുഹൃത്തും തെക്കേപ്പുറത്തെ സൗദി പ്രവാസിയും ഏതോ അപകടത്തിൽ കുടുങ്ങിയാതായി മനസിലാക്കി ഗഫൂറിനെ തേടി കോഴിക്കോട്ടേക്ക് പോയത്.

എന്നാൽ കോഴിക്കോട്ടുണ്ടെന്ന് കള്ളം പറഞ്ഞ അബ്‌ദുൾ ഗഫൂർ യഥാർത്ഥത്തിൽ അന്ന് വയനാട്ടിൽ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്ന പനമരം റിസോർട്ടിലായിരുന്നു. കൂടെയുണ്ടായിരുന്നത് ഗഫൂറിൻ്റെ സന്തത സഹചാരിയും വിശ്വസ്തനുമായ കാർ ഡ്രൈവർ തെക്കേപ്പുറം സ്വദേശിയാണ്.

അബ്‌ദുൾ ഗഫൂറിൻ്റെ ഒട്ടുമുക്കാൽ പുറം ജീവിതവും നിഗൂഢതകൾ നിറഞ്ഞ സഞ്ചാരവഴികളും ഏറ്റവും നന്നായി മനസ്സിലാക്കിയ ഒരേയൊരാൾ ഡ്രൈവർ ആണ്‌.. ഗഫൂറിൻ്റെ ആത്മഹത്യ സംബന്ധിച്ച് ഹൊസ്ദുർഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്‌ത്‌ അന്വേഷണത്തിലാണ്. കെട്ടിത്തൂങ്ങി മരിക്കും മുമ്പ് അബ്‌ദുൾ ഗഫൂർ ആത്മഹത്യാ കുറിപ്പുകളൊന്നും എഴുതിവെച്ചിട്ടുമില്ല.

എട്ട് കോടി രൂപയുടെ സമ്പത്ത് സ്വന്തമായി ഉണ്ടാക്കിയിട്ടും, അമ്പത്തിയാറാം വയസ്സിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഈ പ്രവാസി വ്യാപാരിയെ വയനാട്ടിൽ ഏത് സുന്ദരിയാണ് ഹണി ട്രാപ്പിൽ പെടുത്തിയതെന്ന് അടക്കമുള്ള രഹസ്യങ്ങൾ അദ്ദേഹത്തിൻ്റെ ഡ്രൈവറിൽ നിന്നും അറിയാൻ കാത്തിരിക്കുകയാണ് പോലീസ്. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തേക്കും. സ്വന്തം നഗ്നചിത്രം ലഭിച്ച അബ്‌ദുൽ ഗഫൂറിൻ്റെ സെൽഫോൺ പോലീസ് കസ്റ്റഡിയിലാണ്.

ഈ ഫോൺ തുറന്ന് സൈബർ സെൽ സഹായത്തോടെ പരിശോധിക്കാനുള്ള നീക്കങ്ങളും പോലീസ് നടത്തുന്നുണ്ട്. വയനാട് റിസോർട്ട് രഹസ്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന ഒരേ ഒരാൾ ഡ്രൈവർ മാത്രമാണെന്നാണ് സൂചന. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ) 02227546669, സ്നേഹ (ചെന്നൈ ) 04424640050, സുമൈത്രി -(ഡല്‍ഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

0Shares

Leave a Reply

Your email address will not be published. Required fields are marked *