Categories
channelrb special Kerala news

പ്രവാസി വ്യവസായിയില്‍ നിന്ന് 108 കോടി രൂപ തട്ടിയെന്ന കേസ്; കാസര്‍കോട്ടെ യുവാവും സുഹൃത്തും അറസ്റ്റില്‍

മീഡിയ ഏജന്‍സി നടത്തിയിരുന്ന ആളാണ് അക്ഷയ്

കൊച്ചി: പ്രവാസി വ്യവസായി ആലുവ സ്വദേശി അബ്ദുല്‍ ലാഹിറില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവും കാസര്‍കോട് ചെര്‍ക്കള സ്വദേശിയുമായ യുവാവിനേയും സുഹൃത്തിനേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തു. ചെങ്കളയിലെ ഹാഫിസ് കുദ്രോളി, സുഹൃത്ത് അക്ഷയ് തോമസ് വൈദ്യന്‍ എന്നിവരാണ് ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്.

ഹാഫിസിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയ മീഡിയ ഏജന്‍സി നടത്തിയിരുന്ന ആളാണ് അക്ഷയ്. പിടിയിലായവരെ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ പിന്നിട് ജാമ്യത്തില്‍ വിട്ടു.

പ്രതികളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹാഫിലിനെ നേരത്തെ ഗോവ പൊലീസും അറസ്റ്റ് ചെയ്‌തിരുന്നു. അക്ഷയ് തോമസിൻ്റെ വീട്ടില്‍ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ലാപ്‌ടോപ്പില്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്.പി സോജന്‍, ഡി.വൈ.എസ്.പി റെക്‌സ് ബോബി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest