Categories
national news

വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചു; സി.എം.ആർ.എൽ 103 കോടിയുടെ ക്രമക്കേടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്

സി.എം.ആർ.എൽ ഹർജിയലാണ് ആർ.ഒ.സി റിപ്പോർട്ട് നൽകിയിരിക്കുന്നത്

കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്. 2012 മുതൽ 2019 വരെ വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) റിപ്പോർട്ട്. ക്രമക്കേടിന് കൃത്യമായ തെളിവുകളുണ്ടെന്നും എസ്.എഫ്‌.ഐ.ഒ അന്വേഷണം വേണമെന്നും ആർ.ഒ.സി.

അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സി.എം.ആർ.എൽ ഹർജിയലാണ് ആർ.ഒ.സി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഷോണിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ജനുവരി 31ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം എസ്.എഫ്‌.ഐ.ഒ അന്വേഷണത്തിന് ഉത്തരവിട്ടത്.

എസ്.എഫ്‌.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരെയാണ് ആർ.ഒ.സി റിപ്പോർട്ട്.

നേരത്തെ എസ്.എഫ്‌.ഐ.ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അതേസമയം സി.എം.ആർ.എല്ലും എക്‌സാലോജിക്കും ആയുള്ള ഇടപാടിൽ തങ്ങൾക്കെതിരെയും എസ്.എഫ്‌.ഐ.ഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്‌ത്‌ എസ്‌.ഐ.ഡി.സി നൽകിയ ഹർജി ജൂലൈ 15ന് ഹൈക്കോടതി പരിഗണിക്കാൻ മാറ്റി.

Courtesy:24newsMalayalam

0Shares

Leave a Reply

Your email address will not be published. Required fields are marked *