Categories
education Kerala local news news

പ്ലസ് വൺ പ്രവേശനം, വിദ്യാർഥികൾ നെട്ടോട്ടമോടുകയാണ്; കാസർകോടിന് അധിക ബാച്ചുകൾ അനുവദിക്കണം; മുസ്ലിം ലീഗ്

ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ യോഗ്യതയുണ്ടായിട്ടും ഇഷ്ടപ്പെട്ട വിഷയത്തിൽ പ്രവേശനം നേടാനാകാതെ നെട്ടോട്ടമോടുകയാണ്.

കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി തുടർപഠനത്തിന് അർഹത നേടിയ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം നൽകാൻ ജില്ലയിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ യോഗ്യതയുണ്ടായിട്ടും ഇഷ്ടപ്പെട്ട വിഷയത്തിൽ പ്രവേശനം നേടാനാകാതെ നെട്ടോട്ടമോടുകയാണ്. പല വിദ്യാർത്ഥികൾക്കും ജില്ലയുടെ മലയോര മേഖലകളിലെ സ്കൂളുകളിലാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. മലബാർ മേഖലയിൽ സീറ്റുകൾ കുറവാണെന്ന് ബോധ്യപ്പെടുകയും അത് നിയമസഭയിൽ സമ്മതിക്കുകയും ചെയ്ത സർക്കാർ പ്രശ്ന പരിഹാരത്തിന് തയ്യാറാകാത്തത് വിദ്യാർത്ഥികളോട് കാണിക്കുന്ന ക്രൂരതയാണ്. ബ്ലോക്ക് അടിസ്ഥാനത്തിൽ സീറ്റുകൾ കണക്കാക്കി സീറ്റുകൾ കുറവുള്ള ബ്ലോക്കുകളിൽ പുതിയ ബാച്ചുകൾ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി.മുഹമ്മദ് അഷ്റഫിനും, അഷ്റഫ് എടനീറിനും യോഗത്തിൽ സ്വീകരണം നൽകി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലിയും ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയും ഷാൾ അണിയിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.

സി.ടി അഹമ്മദലി, വി.കെ.പി ഹമീദലി, എം.ബി യൂസുഫ്, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, എ.ജി.സി ബഷീർ, എം.അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ്‌ കുഞ്ഞി, അഡ്വ: എം.ടി.പി കരീം, സി.എച്ച് മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, ബേർക്ക അബ്ദുള്ള കുഞ്ഞി ഹാജി, കെ.ശാഫി ഹാജി ആദൂർ, പി.എച്ച് അബ്ദുൽ ഹമീദ് ഹാജി മച്ചമ്പാടി, അബൂബക്കർ പെർദ്ദണെ, ടി.പി കുഞ്ഞബ്ദുള്ള ഹാജി, കെ.എം അബ്ദുൽ റഹ്‌മാൻ, അബ്ദുൽ ജലീൽ ഇ.ഐ, കെ.എം ബഷീർ, എ.ബി ബഷീർ പള്ളങ്കോട്, അബ്ദുൽ റസ്സാഖ് തായലക്കണ്ടി, അഷ്‌റഫ്‌ കർള, അബ്ദുൽ ഖാദർ ബി.കെ, ബി.എ റഹ്‌മാൻ ആരിക്കാടി, എം.കെ അബ്ദുൽ റഹ്‌മാൻ ഹാജി, സി.എച്ച് ഹുസൈനാർ, പി.എം ഫാറൂഖ്, അബ്ബാസ് ബീഗം, അൻവർ കോളിയടുക്കം, അൻവർ ചേരങ്കൈ, ലുക്മാൻ തളങ്കര, എ.സി.എ ലത്തീഫ്, എം.ടി അബ്ദുൽ ജബ്ബാർ, പി.കെ അബ്ദുൽ ലത്തീഫ്, അഷ്‌റഫ്‌ എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, സയ്യിദ് താഹ ചേരൂർ, കെ.പി മുഹമ്മദ്‌ അഷ്‌റഫ്‌, പി.പി നസീമ ടീച്ചർ കൊളവയൽ, മുംതാസ് സമീറ, രാജു കൃഷ്ണൻ, കാപ്പിൽ മുഹമ്മദ്‌ പാഷ, എ.പി ഉമ്മർ, സി.എ അബ്ദുള്ള കുഞ്ഞി ഹാജി, അഡ്വ: പി.എ ഫൈസൽ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *