Categories
ഹെലികോപ്റ്റര്‍ അപകടം: സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് ആരോപണം .
Trending News




കര്‍ണാടക: ബംഗലുരുവിലെ രാമനഗരിയില്‍ സിനിമാഷൂട്ടിങ്ങിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു സഹ നടന്മാര് മരിച്ചു. കന്നട സിനിമാ നടന്മാരായ അനിലും ഉദയുമാണ്
മരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തടാകത്തില്‍ വീണ നായകനടന് ദുനിയാ വിജയ് നീന്തി രക്ഷപ്പെടുകയായിരുന്നു. നായകനോടൊപ്പം വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനിലും ഉദയും തടാകത്തിലേയ്ക്ക് എടുത്തു ചാടുന്നതായിരുന്നു രംഗം. ഇതിനായി ദിപ്പനഗൊണ്ടഹളളി എന്ന തടാകത്തിനു മുകളിലായിരുന്നു ചിത്രീകരണം നടന്നു കൊണ്ടിരുന്നത്. തടാകത്തിലേയ്ക്കു ചാടിയ ദുനിയ വിജയ് നീന്തി കരയ്ക്കു കയറിയെങ്കിലും മറ്റു രണ്ടു പേര്‍ക്കും നീന്തിക്കയറാന്‍ കഴിഞ്ഞില്ല. ചിത്രീകരണ സ്ഥലത്ത് ആവശ്യമായ മുന്‍കരുതലുകളോ, സുരക്ഷാസംവിധാനങ്ങളോ ഒരുക്കിയിരുന്നില്ലെന്ന് ആരോപണമുണ്ട്.
Also Read

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്