Categories
news

ഹിലരിയുടെ ജീവിതം ജനതയ്ക്കുവേണ്ടി; ഒബാമ

വാഷിങ്ടണ്‍ : അമേരിക്കയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് ഹിലരി ക്‌ളിന്റനെന്ന് പ്രസിഡന്റായ ബറാക് ഒബാമ . ഇത്തരത്തില്‍ മറ്റൊരു സ്ഥാനാര്‍ഥി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് സ്ഥാനത്ത് എത്താന്‍ അര്‍ഹതയുള്ള വ്യക്തിയാണ് ഹിലരി. അമേരിക്കയുടെ ഭാവി എന്തായിരിക്കണം എന്ന തീരുമാനം എടുക്കേണ്ടേത് അമേരിക്കന്‍ ജനതയാണ്. സ്വന്തം പാര്‍ട്ടിക്കാര്‍പോലും എതിര്‍ക്കുന്നയാളാണ് അവരുടെ എതിര്‍സ്ഥാനാര്‍ഥിയെന്നും റാലേയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ ഒബാമ പറഞ്ഞു.hillaryclinton

a46549755c0748a5af54d0a768fc1e15

 

 

ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രാമിച്ചുകൊണ്ടായിരുന്നു ഒബാമയുടെ പ്രസംഗം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കാന്‍ യോഗ്യനല്ലാത്ത വ്യക്തിയാണ് ട്രംപ് എന്നും ഒബാമ കുറ്റപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest