Categories
news

ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

പാലക്കാട്‌: വല്ലപുഴയെ പാകിസ്ഥാനോട് ഉപമിച്ച് സംസാരിക്കുകയും മതവിദ്വേഷ പ്രസംഗം നടത്തുകയും ചെയ്ത
ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ വിദ്യാര്‍ഥികളും രംഗത്തെത്തി. കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ്  ഇന്ന് ക്‌ളാസുകളിലെത്തിയത്. തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി മാനേജര്‍ സര്‍വകക്ഷിയോഗം വിളിക്കുകയായിരുന്നു.

hindhu-sasikala

vallapuzha-sasikala-prekadanam

വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന ശശികലയെ ടീച്ചറായി കാണാന്‍ കഴിയില്ലെന്നും വല്ലപ്പുഴയെ അപമാനിച്ച ടീച്ചറെ പുറത്താക്കണമെന്നും വ്യക്തമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ ക്‌ളാസുകള്‍ ബഹിഷ്‌കരിച്ചത്. വര്‍ഗീയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ കെ പി ശശികലക്കെതിരെ കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യക്തിയെ സ്‌കൂളില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് ജനങ്ങളും രക്ഷാകര്‍ത്താക്കളും ആവശ്യപ്പെടുന്നത്. ശശികലയെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും ജനകീയ പ്രതികരണവേദിയുടെ ആഭിമുഖ്യത്തിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു. വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് കെപി ശശികലയാണെന്നും, കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലയുടെ അധ്യാപനം അപകടകരമാകുമെന്നും ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest