Categories
news

ഹായ്, എന്ത് സുഖം ! സ്ത്രീപീഡനം പോലീസ് കാവലോടെ…

ബാംഗളൂരു: പുതുവത്സരം പിറന്നതോടെ പീഡന വാർത്തകളും  നമ്മെ വേദനിപ്പിക്കാൻ വന്നുതുടങ്ങി. കർണാടകയുടെ തലസ്ഥാന നഗരിയിൽ നിന്നുമുള്ള ആ വർത്ത   ആരിലും ആകുലത ഉളവാക്കാൻ പോന്നതാണ്. സ്ത്രീത്വത്തെ ചവിട്ടി മെതിക്കുന്ന അസുരന്മാരെ അടിച്ചമർത്താൻ നമ്മുടെ ഭരണകൂടത്തിന് എന്തേ വൈമുഖ്യം ?  1500 പോലീസുകാരുടെ കാവലില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടിക്കിടെ ഉണ്ടായ സംഭവം മനഃസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കും.

എംജി റോഡ്, ബ്രിഗ്രേഡ് റോഡ് പരിസരങ്ങളിലെ പുതുവര്‍ഷാഘോഷ പരിപാടിക്കിടയിലാണ് സ്ത്രീകള്‍ക്ക് പീഡനം നേരിടേണ്ടി വന്നത്. അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചും ഭൂരിഭാഗം സ്ത്രീകളുടെ പുതുവര്‍ഷാഘോഷത്തെ സമൂഹവിരുദ്ധര്‍ ദുരന്തമാക്കി മാറ്റി.  ബാംഗളൂരു പോലീസിന് നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മദ്യലഹരിയില്‍ പല പുരുഷന്‍മാരും സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ പോലീസിന്റെ ഭാഷ്യം ! ലജ്ജാവഹവും സംസ്ക്കാരശൂന്യവുമായ ഈ സംഭവത്തിനെതിരെ അസംഖ്യം സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest