Categories
സൗമ്യക്കേസ്: കോടതിയില്‍ നാടകീയ രംഗങ്ങള്‍.
Trending News




Also Read
ഡൽഹി: സൗമ്യക്കേസിലെ പുനഃപരിശോധന ഹര്‍ജി സുപ്രിം കോടതി തള്ളി. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു കോടതിയില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു . കട്ജു കോടതിയെയും വിധിയെയും വിമര്‍ശിച്ചതിന് കോടതിയലക്ഷ്യത്തിന് നോട്ടിസ് നൽകി. കോടതിയുടെ നടപടികളെ ഭയക്കുന്നില്ലെന്ന് കട്ജു പറഞ്ഞു. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനിൽക്കില്ലെന്നാണ് സുപ്രീം കോടതിപറഞ്ഞത്. തിരിച്ചടിയായത് അന്വേഷണത്തിലെ പിഴവാണെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. അന്വേഷണത്തിലെ പാളിച്ചയാണ് കേസ് പരാജയപ്പെടാൻ ഇടയായതെന്ന് നിയമ മന്ത്രി എ കെ ബാലൻ പറഞ്ഞു.
Sorry, there was a YouTube error.