Categories
news

നോട്ട് പ്രതിസന്ധിയെ മറികടന്ന് സ്മാര്‍ട്ടായി കെ.എസ്.ആര്‍.ടി.സിയും.

 

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ അണ്‍ലിമിറ്റഡ് യാത്രാ ഓഫറുകളുമായി കേരളത്തിന്റെ സ്വന്തം കെ.എസ്.ആര്‍.ടി.സി. 1000രൂപ മുതല്‍ 5000 രൂപവരെയുള്ള തുകയ്ക്ക് കേരളത്തില്‍ എവിടെ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാവുന്ന പ്രീപെയ്ഡ് കാര്‍ഡുകളാണ് ഇറക്കാന്‍ പോകുന്നത്.

scania

 

ഒരുമാസമായിരിക്കും കാര്‍ഡിന്റെ കാലാവധി. 1000,1500,3000,5000 എന്നീ തുകകളിലായാണ് സ്മാര്‍ട്ട് കാര്‍ഡുകളിറക്കുന്നത്. ഓരോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. കാര്‍ഡ് എടുക്കുന്നയാളിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പ്രീപെയ്ഡ് കാര്‍ഡില്‍ പതിപ്പിക്കും.

ksrtc2

ബസ്സില്‍ കയറുമ്പോള്‍ പ്രീപെയ്ഡ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കാണിക്കേണ്ടതുണ്ട്. കാര്‍ഡുകളില്‍ ഹോളോഗ്രാം പതിപ്പിക്കുന്നതിനാല്‍ വ്യാജന്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതകളും ഇല്ലാതാകുന്നു.

ksrc7

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest