Categories
സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന്-കേരള സര്‍ക്കാര്‍
Trending News




Also Read
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 20ലേക്ക് മാറ്റി.
ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കുള്ള നിരോധനത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നിലപാട്. ജാതി, മത, വര്‍ഗ, സ്ത്രീ, പുരുഷ വിവേചനമില്ലാതെ ശാരീരിക ശേഷിയുള്ള എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാണ് 2007ലെ വി.എസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ശബരിമല ക്ഷേത്രത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കൊടിയേറ്റവും പടിപൂജയും പണ്ടുണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ മഹാരാജാവിനോടൊപ്പം മഹാറാണിയും ശബരിമല സന്ദര്‍ശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് മുമ്പ് ശബരിമലയില്‍ നിയന്ത്രമുണ്ടായിരുന്നില്ല. മഹാറാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണമെന്നും ഈ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ ജൂലൈ 11ന് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി, ഈ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോടതിയെ അറിയിച്ചത് വിവാദമായിരുന്നു.
Sorry, there was a YouTube error.