Categories
news

സൈനികനടപടി മോഹന്‍ലാലിന് തിരിച്ചടിയാകുമോ ?.

ന്യൂഡല്‍ഹി:  പ്രശസ്ത നടൻ പത്മശ്രീ മോഹൻലാലിന് ആദരസൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റ്‌നറ്റ് കേണല്‍ പദവി തിരിച്ചെടുക്കുമെന്ന് സൂചന. പദവിയുടെ ഭാഗമായ ചിട്ടകള്‍ പാലിക്കുന്നതില്‍ അദ്ദേഹം വീഴ്ച്ച വരുത്തിയതിനാൽ പ്രസ്‌തുത പദവി തിരിച്ചെടുക്കാന്‍ പ്രതിരോധ മന്ത്രാലയത്തോട് സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2010 ഡിസംബര്‍ ഒന്നു മുതല്‍ 2011 ജനുവരി 15 വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ പരസ്യത്തിലും അതിനു മുമ്പ് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലും മോഹൻലാല്‍ പട്ടാള യൂണിഫോമിലെത്തിയത് വിവാദമായിരുന്നു. മാത്രമല്ല ആനകൊമ്പു കേസും ലാലിന് പ്രതികൂലമായിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ വിഷയത്തിലും ഡല്‍ഹി ജെഎന്‍യു വിഷയത്തിലുമെല്ലാം ബ്ലോഗില്‍ മോഹൻലാല്‍ പങ്കിട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിവാദത്തിന് കളമൊരുക്കിയിരുന്നു. എല്ലാവർക്കും സ്വീകാര്യനായ മോഹൻലാലിനെ പോലെയുള്ള ഇത്തരം സമാദരണീയ വ്യക്‌തിത്വങ്ങൾ  വിവാദങ്ങൾക്ക് ഇടം നൽകുന്ന രീതിയിൽ ഒരിക്കലും ഇടപെടാൻ പാടില്ലെന്നാണ് പൊതു സമൂഹത്തിന്റെ വിലയിരുത്തൽ.

0Shares

Leave a Reply

Your email address will not be published. Required fields are marked *