Categories
news

സുപ്രീം കോടതി ഉത്തരവ്: ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിന്റെ സ്ഥാനം തെറിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്‌ (ബിസിസിഐ) പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍കെയെയും സുപ്രീംകോടതി തല്‍സ്ഥാനത്തുനിന്ന് നീക്കി. ലോധ സമിതി റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ നടപടി.

ബിസിസിഐയ്ക്ക് പുതിയ ഭരണസമിതിയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍, ജസ്റ്റിസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും താല്‍ക്കാലിക ചുമതല മുതിര്‍ന്ന വൈസ് പ്രസിഡന്റിനും ജോയിന്റെ സെക്രട്ടറിക്കും ആയിരിക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest