Categories
സി.പി.സി.ആര്‍.ഐ രാജ്യത്തിന് അഭിമാനം: കേന്ദ്ര കൃഷി മന്ത്രി.
Trending News

Also Read
കാസര്‍കോട്: സി.പി.സി.ആര്‍.ഐ (കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം) രാജ്യത്തിന് ആകെ അഭിമാനം പകരുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനമാണെന്ന് കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി രാധാമോഹന്‍സിങ് പറഞ്ഞു. സി.പി.സി.ആര്‍.ഐ യുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രജ്ഞ സംഗമവും കിസാന്‍ മേളയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് കര്‍ഷകരും ഗവേഷകരും പരിപാടികളില്‍ സംബന്ധിച്ചു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി നിര്‍വഹിച്ചു.
Sorry, there was a YouTube error.