Categories
news

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത്; വി.എസ് പ്രശ്‌നം ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം: മൂന്നു ദിവസം നീണ്ട സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കം കുറിച്ചു. ഇതാദ്യമായാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നത്. വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന നേതൃത്വവും തമ്മിലുള്ള പ്രശ്‌നങ്ങളും ഉത്തരേന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവു നയങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വി.എസിന്റെ അച്ചടക്ക ലംഘനമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോളിറ്റ് ബ്യൂറോ വ്യാഴാഴ്ച്ച യോഗം ചേര്‍ന്നിരുന്നു.

ഈ യോഗത്തില്‍ വി.എസിനെതിരെ നടപടിയെടുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇന്ന് തുടങ്ങിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചെങ്കിലും വി.എസിനെ കുറിച്ച് യാതൊരു പരാമര്‍ശവും ഉയര്‍ന്നില്ല. വി.എസിന്റെ അച്ചടക്കലംഘനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ മുന്നോട്ട് വന്നിരുന്നു. വി.എസിനെ സംബന്ധിച്ച കാര്യങ്ങളില്‍ ഞായറാഴ്ച്ചയാണ് തീരുമാനം കൈക്കൊള്ളുക എന്നറിയുന്നു.  കേന്ദ്ര നേതൃത്വത്തിന് വി.എസ് അയച്ച കത്തുകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *