Categories
സിറിയയിലെ അലെപ്പോയില്‍ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ.
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
Also Read
അലെപ്പോ: സിറിയയിലെ അലെപ്പോയില്‍ വിമതര്‍ക്കെതിരെ റഷ്യ നടത്തിവന്ന പോരാട്ടത്തിന് താത്കാലിക ശമനം. കുറച്ചുദിവസത്തേക്ക് അലെപ്പോയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിറിയയിലെ അലെപ്പോയില്‍ സര്‍ക്കാര്‍ വിമതരും റഷ്യന്‍ സഹായത്തോടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് റഷ്യയുടെ ഈ പ്രഖ്യാപനം. ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക നീക്കം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് റഷ്യയുടെ തീരുമാനം. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് പ്രദേശത്ത് നിന്ന് 8000 പേരെ രക്ഷിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ശനിയാഴ്ച ജനീവയില്‍ അമേരിക്കയുടെയും റഷ്യയുടെയും സൈനിക വിദഗ്ധര്‍ സിറിയയില്‍ സമാധാനം കൊണ്ടു വരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ലോവ്റോവ് അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ അമേരിക്ക സ്വാഗതം ചെയ്തു. സിറിയയിലെ റഷ്യന്‍ ഇടപെടല്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കാത്തിരിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് ജോണ്‍ ഏര്‍ണസ്റ്റ് വ്യക്തമാക്കി.
Sorry, there was a YouTube error.