Categories
news

സിനിമ നടി സുബര്‍ണ മരിച്ച നിലയില്‍.

Sabarna Tv Anchor Hot Photos

ചൈന്നെ: തമിഴ് സിനിമാ-സീരിയല്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ സുബര്‍ണ ആനന്ദിനെ ചൈന്നെയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി താമസിച്ച അപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസംഅടച്ചിട്ട നിലയിലായിരുന്നു. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടായപ്പോള്‍ സമീപവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് സുബര്‍ണയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മരണം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. സുബര്‍ണ പല ചാനല്‍ ഷോകളിലും അവതാരകയായിരുന്നു. കാളൈ, പിരിവോം സന്തിപ്പോം, പടിക്കാതവന്‍, പൂജൈ തുടങ്ങിയ സിനിമകളിലും സുബര്‍ണ അഭിനയിച്ചിട്ടുണ്ട്. പാശമലര്‍ എന്ന സീരിയലില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്ന ഈ താരത്തിന്റെ മരണം അഭിനയലോകത്തിന് വലിയ നഷ്ടമാണ് ആയിരിക്കുന്നത്.

 

 

actor-susaid

imgsabarna-anand

Sabarna Tv Anchor Hot Photos

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest