Categories
സിനിമയിലെ അശ്ലീലവും അക്രമവും വേദനിപ്പിക്കുന്നു: കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.
Trending News




ഗോവ: സിനിമയിലെ അശ്ലീലവും അക്രമവും ദ്വയാര്‍ഥ പ്രയോഗങ്ങളും ഇന്ത്യന്‍ സമൂഹത്തിനെ വേദനിപ്പിക്കുന്നുവെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രി വെങ്കയ്യ നായിഡു. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലിച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read
സര്‍ക്കാര്‍ പറയുന്ന പോലെ സിനിമയെടിുക്കന് നിന്നാല്‍ നിങ്ങള്‍ വിജയിക്കില്ലെന്നും എന്നിരുന്നാലും നമ്മള് സ്വയം വിലയിരുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
അക്രമവും അശ്ലീലവുമില്ലാത്ത നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനവിജയം നേടുന്നുണ്ട്. അതിനര്‍ഥം സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഏറ്റവും പ്രധാനമെന്നതാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സിനിമാ പ്രവര്‍ത്തകര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ത്രി ഇഡിയറ്റ്സ്, പികെ, ലഗേ രഹോ മുന്നാഭായി, മുന്നാഭായി എംബിബിഎസ് തുടങ്ങിയ സിനിമകളെ പ്രശംസിക്കാനും മന്ത്രി മറന്നില്ല.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്