Categories
സാംസങ്ങിന്റെ വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നു; 28 ലക്ഷം മെഷീനുകള്‍ തിരിച്ചു വിളിച്ചു.
Trending News




Also Read
വാഷിംഗ്ടണ്‍: ബാറ്ററി പൊട്ടിത്തെറിച്ച് ആളുകള്‍ക്ക് അപകടങ്ങള്‍ പറ്റുന്നതിനാല്‍ ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവയ്ക്കുകയും പിന്‍വലിക്കേണ്ടിവരികയും ചെയ്ത മൊബൈലായ സാംസങ്ങ് ഗാലക്സി നോട്ടിനു പിന്നാലെയാണ് വാഷിംഗ് മെഷീനുകളും വിനയായത്. ഡോറുകള്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ വിവിധയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ തുടര്‍ന്ന് യു.എസില്‍ 28 ലക്ഷം വാഷിംഗ് മെഷിനുകള്‍ തിരിച്ചുവിളിക്കാന്‍ നില്‍ക്കുകയാണ് സാംസങ്ങ്.
ഡോറിന്റെ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് വാഷിംഗ് മെഷീനുകള്‍ തിരിച്ചു വിളിക്കുന്നത്. 2011 മാര്‍ച്ച് മുതല്‍ ഈ മാസം വരെ പുറത്തിറങ്ങിയ 34 മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. തുടര്‍ച്ചയായ സാങ്കേതിക പ്രശ്നങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ സാംസങ്ങ് പിറകിലായിരിക്കുകയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്