Categories
news

സഹകരണ പ്രതിസന്ധി: പാര്‍ലമെന്റിനു മുമ്പില്‍ കേരള എംപിമാരുടെ സമരം.

New Delhi: Parliament during the first day of budget session in New Delhi on Tuesday. PTI Photo by Kamal Kishore (PTI2_23_2016_000104A)

ന്യൂഡല്‍ഹി: സഹകരണമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റിനു പുറത്ത് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സൂചനാ സമരം. പ്രതിപക്ഷ എംപിമാരെ കാണാന്‍ പേലും പ്രധാന മന്ത്രി തയ്യാറാകാത്ത സാഹചര്യത്തിലാണ് സൂചനാ സമരവുമായി ഇവര്‍ മുന്നേട്ടിറങ്ങിയത്. പാവപ്പെട്ടവരുടെ
പ്രശ്നങ്ങള്‍ക്ക് പരിഹാരമായി നിലനിന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് മോദിയുടെ ശ്രമമെങ്കില്‍ വരും ദിവസങ്ങളില്‍ സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ.കെ ആന്റണി പറഞ്ഞു.

untitled

എം.പി വീരേന്ദ്രകുമാര്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജോസ് കെ.മാണി, പി.കെ ശ്രീമതി, പി.കരുണാകരന്‍, എ.സമ്പത്ത്, എം.കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ എംപിമാരും ധര്‍ണയില്‍ പങ്കെടുത്തിരുന്നു. പാര്‍ലമെന്റ് കെട്ടിടത്തിനുടുത്തുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് കേരളത്തിലെ എം.പി മാര്‍ സംയുക്ത പ്രതിഷേധം നടത്തിയത്.
നോട്ട് നിരോധന വിഷയത്തില്‍ പ്രതിപക്ഷ എം.പി മാര്‍ ബുധനാഴ്ച ഇതേ സ്ഥലത്ത് തന്നെ സംയുക്ത പ്രതഷേധത്തിന് നേതൃത്വം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *