Categories
news

സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത പുതിയ കറന്‍സിയുമായി സൗദി

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത്‌ സൗദി റിയാലിന്റെ ആറാമത് പതിപ്പ് പുറത്തിറക്കി. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ പുതിയ കറന്‍സികളും നാണയങ്ങളും സൗദി മോണെറ്ററി ഏജന്‍സിയാണ് പുറത്തിറക്കിയത്. ഇൗ മാസം തന്നെ പുതിയ കറന്‍സികളും നാണയങ്ങളും വിപണിയില്‍ ലഭ്യമാകും.

നാണയ പരിഷ്കരണത്തില്‍ ഒരു റിയാലിന്റെ കൂടെ രണ്ട് റിയാലിന്റെ നാണയം കൂടെ ഇറക്കുന്നുണ്ട്. വിപണിയില്‍നിന്ന് ഒരു റിയാലിന്റെ നോട്ട് പതിയെ പിന്‍വലിക്കാനാണു തീരുമാനം. പുതിയ കറന്‍സികളില്‍ ഒരു റിയാലിന്റെ നോട്ട് ഇല്ല. ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാതെ പഴയ നോട്ടുകള്‍ പിന്‍വലിച്ചു പുതിയ നോട്ടുകള്‍ വ്യാപകമാക്കാനാണ് തീരുമാനം.

 

 

0Shares

The Latest