Categories
news

സമൂഹം സ്ത്രീയില്‍ അടിച്ചേല്‍പ്പിച്ച അലിഖിത നിയമത്തെ അവഗണിച്ച് കരീന പൊതുവേദിയില്‍.

മുംബൈ: കരീന കപൂര്‍- സെയ്ഫ് അലീഖാന്‍ ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂവെങ്കിലും അലിഖിത നിയമങ്ങളെ കാറ്റില്‍ പറത്തി കൊണ്ടാണ് പ്രശസ്ത ചലച്ചിത്ര താരം കരീന കപൂര്‍ കഴിഞ്ഞ ദിവസം ഒരു പൊതുവേദിയില്‍ പങ്കെടുത്തത്. കുഞ്ഞു ജനിച്ചാല്‍ 41 ദിവസത്തേക്ക് സ്ത്രീകള്‍ വീടിനു പുറത്ത് ഇറങ്ങാന്‍ പാടില്ലെന്ന അലിഖിത നിയമത്തെ എതിര്‍ത്താണ് കരീന കപൂര്‍ ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്തത്.

പ്രസവ ശേഷമുള്ള 41 ദിവസങ്ങളില്‍ സ്ത്രീകളുടെ ശരീരം വളരെ ദുര്‍ബലമായിരിക്കും ആ സമയത്ത് തണുപ്പടിക്കുകയോ ശാരീരിക ആയാസങ്ങളുള്ള ജോലികളില്‍ ഏര്‍പ്പെടുകയോ യാത്ര ചെയ്യാനോ പാടില്ല എന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. വയറിനു ചുറ്റും ബാന്‍ഡ് മുറുക്കിക്കെട്ടി മരുന്നുകള്‍ സേവിച്ച് കുഞ്ഞിനെയും സുശ്രൂഷിച്ച് വീട്ടിലിരക്കണമെന്നാണ് സ്ത്രീയോട് സമൂഹം നിഷ്‌കര്‍ഷിച്ചത്. എന്നാല്‍ ഇതിനെ അവഗിച്ചാണ് ജനിച്ച് ദിവസങ്ങള്‍ പോലുമകാത്ത തൈമൂറിനെ വീട്ടിലാക്കി കരീന പൊതുവേദിയില്‍ പങ്കെടുത്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest