Categories
news

സന്ദര്‍ശകരെയും കാത്ത് ദുബായ് “പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്”.

ദുബായ്: രാജ്യത്തെ ഏറ്റവും വലിയ തീംപാര്‍ക്ക് സമുച്ചയമായ ‘ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്’ സന്ദര്‍ശകരെ സ്വീകരിക്കുവാന്‍ ഒരുങ്ങി. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

ബോളിവുഡ് പാര്‍ക്‌സ്,ലേഗോലാന്റ്, ഹോളിവുഡ് സിനിമകളെ അധികരിച്ചുള്ള മോഷന്‍ ഗേറ്റ് എന്നീ തീം പാര്‍ക്കുകളും കൃത്രിമ നദിയായ റിവര്‍ലാന്‍ഡും അടങ്ങുന്ന ഏറ്റവും വലിയ തീം പാര്‍ക്കാണിത്.

ക്ഷണിക്കപ്പെട്ട 1500 ഓളം അതിഥികളുടെ സാന്നിദ്ധ്യത്തില്‍ റിവര്‍ലാന്‍ഡ് തീരത്തെ ഫ്രെഞ്ച് വില്ലേജില്‍ നടന്ന വര്‍ണശബളമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. മൂന്ന് പാര്‍ക്കുകളെയും കുറിച്ചുള്ള മള്‍ടി മീഡിയ അവതരണമായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം. മൂന്ന് പാര്‍ക്കുകള്‍ക്കും കൂടി  സന്ദര്‍ശ ഫീസായി 295 ദിര്‍ഹമാണ് ഈടാക്കുന്നത്.

0Shares

The Latest