Categories
news

സംയുക്ത സമരവുമായി സഹകരിക്കില്ല: സുധീരന്‍.

തൃശൂര്‍: സഹകരണ ബാങ്ക് പ്രതിസന്ധിക്കെതിരെ സമരം ചെയ്യണമെങ്കില്‍ കോണ്‍ഗ്രസിന് ആരുടെയും ഔദാര്യം വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി സഹകരിച്ചു കൊണ്ടുള്ള സംയുക്ത സമരത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും ജനവിരുദ്ധ നിലപാടുകള്‍ക്കും എതിരെയായിരിക്കും തങ്ങള്‍ സമരം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

19tv_p1_promo_sudhe_955907f

കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും സുധീരന്‍ ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചിരുന്നത്. കെപിസിസി പ്രസിഡന്റിന്റെ നിലപാടിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ളീം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലികുട്ടിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *