Categories
news

ഷാരൂഖ് ഖാന്റെ ജീവിതം പുസ്തകമാവുന്നു.

മുംബൈ: ബോളിവുഡില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഷാരൂഖ് ഖാന്റെ ജീവിതം പുസ്തകമാവുന്നു. സാധാരണക്കാരനില്‍ നിന്നും ബോളിവുഡിന്റെ ബാദ്ഷാ ആയി മാറിയ വിജയത്തിന്റെ ഇരുപത്തഞ്ചു വര്‍ഷങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.’ട്വന്റി ഫൈവ് ഇയേഴ്സ് ഓഫ് എ ലൈഫ്’ എന്ന പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ഷാരൂഖിന്റെ ഇരുപത്തഞ്ച് വര്‍ഷത്തെ സിനിമാജീവിതം ആവിഷ്‌കരിക്കുന്നുണ്ട്. സമര്‍ ഖാന്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. ഓരോ സംവിധായകരും ഷാരൂഖ് എന്ന നടനെ കഥാപാത്രമായി ആവിഷ്‌കരിച്ചതെങ്ങനെ എന്ന് ഓരോ അദ്ധ്യായങ്ങളിലായി പുസ്തകത്തില്‍ വിവരിക്കപ്പെടുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ പുസ്തകം ഷാരൂഖ് തന്നെയാണ് പ്രകാശനം ചെയ്തത്.
475ffb7648011295a168db13970940eb

sharook

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest