Categories
news

ശശികലയെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.

ചെന്നൈ:  അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയായി തോഴി ശശികല നടരാജനെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം രംഗത്ത്. അണ്ണാ ഡി എം കെ പോഷക സംഘടനയായ ‘ജയലളിത പേരവൈ’ മറീന ബീച്ചിലെ  ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്തു ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയത്.

ജയയുടെ മണ്ഡലമായ ആര്‍.കെ. നഗറില്‍നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം റവന്യു മന്ത്രിയും ‘പേരവൈ’ സംസ്ഥാന സെക്രട്ടറിയുമായ ആര്‍.ബി.ഉദയകുമാര്‍ പോയസ് ഗാര്‍ഡനില്‍ പോയി ശശികലയ്ക്കു കൈമാറി. യോഗത്തിൽ  പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനന്‍, മന്ത്രിമാരായ കാടാമ്ബൂര്‍ രാജു, സേവൂര്‍ എസ്.രാമചന്ദ്രന്‍ തുടങ്ങിയവരും  പങ്കെടുത്തു. മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം.തമ്ബിദുരൈ തുടങ്ങിയവരും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ശശികലയോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം, ശശികല പാർട്ടി നേതൃസ്ഥാനത്തേക്ക് വരുന്നതിനെ അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ജനറൽ സെക്രട്ടറിയാകണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെ പോയസ് ഗാർഡന് മുമ്പിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.

 

0Shares

The Latest