Categories
news

ശരീരത്തില്‍ തോട്ട കെട്ടിവച്ച് പൊട്ടിച്ച് ആത്മഹത്യ ചെയ്തു.

തൃശ്ശൂര്‍: ഇലക്ട്രിക് തോട്ട ദേഹത്ത് കെട്ടിവച്ച് പൊട്ടിച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. എരുമപ്പെട്ടി തയ്യൂര്‍ പഴങ്കിന്‍ വീട്ടില്‍ ചാക്കപ്പന്റെ മകന്‍ വര്‍ഗീസാണ്(65) മരിച്ചത്. കിണര്‍ നിര്‍മ്മാണത്തിന് എത്തിച്ച തോട്ട സ്വയം വച്ചു കെട്ടി പൊട്ടിച്ച് മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. പുലര്‍ച്ചെ 1.30 ഓടെ വലിയ സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വീടിന്റെ പിന്‍ഭാഗത്ത് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. എരുമപ്പെട്ടി പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

dead

 

 

blast1

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest