Categories
news

ശബരിമലയില്‍ മണ്ഡല വിളക്കിന് തിരി തെളിഞ്ഞു.

പത്തനംതിട്ട:  ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് ആഘോഷങ്ങള്‍ക്ക് ശബരിമലയില്‍ തുടക്കമായി.  മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്ബൂതിരി, തന്ത്രി കണ്ഠര് രാജീവര്   എന്നിവരുടെ സാന്നിധ്യത്തില്‍  ഭക്തലക്ഷങ്ങളെ സാക്ഷി നിര്‍ത്തി തിരുനട തുറന്ന്  ദീപം തെളിയിച്ചതോടെയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകുന്നേരം നടന്നു.

333

33301

തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേകം സുരക്ഷാ സജ്ജീകരണങ്ങളാണ് ശബരിമലയിലും സന്നിധാനത്തും ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ  ഗണപതി ഹോമത്തിന് ശേഷം  വൃശ്ചിക  മാസ ചടങ്ങുകള്‍ക്ക് തുടക്കമാവും. അടുത്ത ജനവരി 20 വരെ നീളുന്നതാണ് മണ്ഡല കാലം. ഡിസംബര്‍ 26-ന് ആണ് മണ്ഡലപൂജ. ജനവരി 14 നാണ് മകരവിളക്ക്.

3330

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest