Categories
ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ക്ക് പരിക്ക്.
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
Also Read
ശബരിമല: ശബരിമല സന്നിധാനത്ത് തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ തീര്‍ഥാടകര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ 6 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പമ്പയിലേയും
സന്നിധാനത്തിലേയും ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
ദീപാരാധനയ്ക്ക് ശേഷം ദര്‍ശനത്തിനായി കാത്തു നിന്നവരുടെ തിരക്ക് നിയന്ത്രിക്കാനായി സ്ഥാപിച്ച ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ പലര്‍ക്കും നെഞ്ചിലും തലയ്ക്കുമാണ് പരിക്കേറ്റത്. ആയിരക്കണക്കിനാളുകള്‍ കൂട്ടം കൂടിയ സ്ഥലത്ത് പത്തില്‍ താഴെ പോലിസുകാരെ വിന്ന്യസിപ്പിച്ചതും അപകടത്തിന് പ്രധാന കാരണമായി.
ദുരന്ത നിവാരണ സേനയുടെ ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. അപകടത്തില്‍പ്പെട്ട അയ്യപ്പന്മാരില് ഭൂരിഭാഗം പേര്‍ക്കും മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യം സന്നിധാനത്തെ ആശുപത്രിയിലുണ്ടായിരുന്നില്ല എന്ന ആരോപണമുണ്ട്.
Sorry, there was a YouTube error.