Categories
വൈദ്യുതി ബില്ലടക്കാന്‍ നാടകീയ രംഗങ്ങള്‍! ജോസഫേട്ടന് അവസാനം സമരം നടത്തി ബില്ലടച്ചു.
Trending News




കോട്ടയം: കാഞ്ഞിരപ്പള്ളി വൈദ്യുതി ഓഫീസില്‍ ജോസഫേട്ടന് സമരം ചെയ്യേണ്ടി വന്നത് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കണം എന്നാവശ്യവുമായി അല്ല. പകരം കയ്യിലുണ്ടായ 50 പൈസ നാണയങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായിട്ടാണ്. കാഞ്ഞിരപ്പള്ളി സ്വദേശി ഇരവിമംഗലം വീട്ടില്‍ ഡൊമിനിക് ജോസഫിനാണ് (ടോമി) ഓഫീസില്‍ കുത്തിയിരുന്ന് സമരം നടത്തേണ്ട സ്ഥിതിയുണ്ടായത്.
Also Read
1500 രൂപയുടെ ബില്‍ അടയ്ക്കുന്നതിനായി 860 രൂപ കറന്‍സിയും 640 രൂപയുടെ 50 പൈസ നാണയങ്ങളുമായി എത്തിയ ജോസഫേട്ടന് ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി കേട്ട് അന്ധാളിച്ച് നിന്നു പോയി. ഒരു നിമിഷം കയ്യിലെ പണം അസാധുവാക്കിയ നോട്ടാണോ എന്നുപോലും ജോസഫേട്ടന് സംശയം തോന്നി പക്ഷെ, ഉദ്യോഗസ്ഥരോട് തനിക്കു പണം സംഘടിപ്പിക്കുവാന്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ കൊണ്ടുവന്ന പണം സ്വീകരിക്കുന്നതുവരെ ഇവിടെയിരിക്കുമെന്ന് പറഞ്ഞ് മേശപ്പുറത്ത് നാണയങ്ങള്‍ വച്ച് ഓഫീസില്‍ ഒരു നിസ്സഹായകനെപ്പോലെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബില്ലടക്കാന്‍ വന്ന മറ്റുള്ളവര്‍ ജോസഫേട്ടന്റെ അവസ്ഥ കണ്ട് 50 പൈസ നാണയങ്ങള്‍ കൈമാറ്റത്തിന് തടസമില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. പക്ഷെ, ആരുടെയും വാക്കുകള്‍ക്ക് അധികൃതര്‍ മുഖം നല്‍കാതെ വന്നപ്പോള്‍ അവസാനം പോലീസ് എത്തി. എന്നാല്‍ ജോസഫേട്ടനെ സഹായിക്കാന്‍ കഴിയാതെ ഒരു കാഴ്ച്ചകാരനെ പോലെ പോലീസിനും നില്‍ക്കേണ്ടി വന്നു. കാഞ്ഞിരപ്പള്ളി ഓഫീസില്‍ രംഗങ്ങള്‍ വഷളായപ്പോള്‍ വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം വേണ്ടി വന്നു ജോസഫേട്ടന് കൊണ്ട് വന്ന നാണയത്തുട്ടുകള്‍ കാഷ്യറിന് സ്വീകരിക്കാന്‍.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്