Categories
വൈദ്യുതി പ്രതിസന്ധി: ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് എം.എം മണി.
Trending News




Also Read
ഇടുക്കി: സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും എം.എം മണി അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന വൈദ്യുത നിലയമായ മൂലമറ്റത്തെ പെന്‍സ്റ്റോക്ക് പൈപ്പിനുള്ളില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലമറ്റത്തെ സാങ്കേതിക പ്രശ്നം ഡിസംബര്‍ 16നകം പരിഹരിക്കാന്‍ കഴിയും. ചോര്‍ച്ച പരിഹരിക്കുന്നതു വരെ വൈദ്യുതോല്പാദനത്തില് 390 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. മന്ത്രിയായതിന് ശേഷം ഇടുക്കിയിലെ എം.എം മണിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം കൂടിയാണ് മൂലമറ്റത്തേത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്