Categories
news

വേണമെങ്കില്‍ വണ്ണത്തിയും !…സൗന്ദര്യ മത്സരത്തിലെ വിജയിയുടെ ഭാരം 120 കിലോ !

അര്‍ജന്റീന: നിരവധി ‘സൈസ് സീറോ’ സുന്ദരിമാരെ പിന്നിലാക്കിയാണ് 120 കിലോ ഭാരമുള്ള എസ്‌റ്റെഫാനിയ “ക്യൂന്‍ ഓഫ് വെഡ്മിയ” മത്സരത്തില്‍ വിജയ കിരീടം അണിഞ്ഞത്. അര്‍ജന്റീനയിലെ വെസ്‌റ്റേണ്‍ മെന്‍ഡോസ പ്രവിശ്യയില്‍ നടന്ന വൈന്‍ മേക്കിംഗ് ഉത്സവത്തിന്റെ ഭാഗമായാണ് ക്യൂന്‍ ഓഫ് വെന്‍ഡിമിയ സൗന്ദര്യ മത്സരം  സംഘടിപ്പിച്ചത്.

ലോകത്തുടനീളം അമിത ഭാരത്തിന്റെ പേരില്‍ അവഹേളനം അനുഭവിക്കുന്നവര്‍ക്കായുള്ള പ്രചോദനമായാണ് എസ്‌റ്റെഫാനിയ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. അവസാന റൗണ്ടില്‍ മെന്‍ഡോവയിലെ 18ഓളം മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് അമിത വണ്ണമുള്ള ഈ സുന്ദരി മുന്നിലെത്തിയത്.

0Shares

The Latest