Categories
news

വെള്ളാരങ്ങര പെരുങ്കളിയാട്ടം ആയിരങ്ങള്‍ക്ക് അവിസ്മരണീയാനുഭവമായി.

കണ്ണൂര്‍: 95 വര്‍ഷത്തിനു ശേഷം പെരുങ്കളിയാട്ടം നടക്കുന്ന പയ്യന്നൂര്‍ തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വന്‍ഭക്തജന പ്രവാഹം. നാലു നാള്‍ നീണ്ടു നില്‍ക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തില്‍ ഉത്തര കേരളത്തിന്റെ മഹിത പാരമ്പര്യം വിളിച്ചോതുന്ന നിരവധി തെയ്യങ്ങള്‍ അരങ്ങിലെത്തും.
പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വൈവിദ്ധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക സമ്മേളനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമാപന ദിവസമായ ജനുവരി രണ്ടിന് ഉച്ചയ്ക്കാണ് പ്രധാന ദേവതയായ വെള്ളാരങ്ങര ശ്രീ ഭഗവതിയുടെ തിരുമുടി ഉയരുക.
പെരുങ്കളിയാട്ട ദിനങ്ങളില്‍ ക്ഷേത്ര സന്നിധിയിലെത്തുന്ന പരസഹസ്രം ഭക്തജനങ്ങള്‍ക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്. പെരുങ്കളിയാട്ടത്തിന്റെ നടത്തിപ്പിനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest