Categories
news

വെളിച്ചമില്ലാത്ത ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം.

കൊച്ചി: കൊച്ചിയില്‍ ലൈറ്റ് ഇടാതെയുള്ള ഡി.ജെ പാര്‍ട്ടികള്‍ക്ക് വിലക്ക്. ഇവയുടെ നിരീക്ഷണത്തിനായി നഗരത്തില്‍ 1500 ഓളം പോലീസുകാരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഡി.ജെ പാര്‍ട്ടികളുടെ മറവില്‍ ലഹരി മരുന്നുകളുടെ ഉപയോഗം കൂടിവരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ഇതോടനുബന്ധച്ച് ഡിജെ പാര്‍ട്ടി നടത്തുന്ന എല്ലാ ഹോട്ടല്‍ ഉടമകളോടും കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest