Categories
news

വെയിലിലൂടെ ആരോഗ്യം.

വാഷിങ്ടണ്‍: ഓരോ ദിവസവും സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ മാനസിക ഉന്മേഷം നല്‍കുമെന്ന് പഠനം തെളിയിച്ചു. അമേരിക്കയിലെ ബ്രിഗ്ഹാം യങ് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും അടുത്ത സമയത്ത് വെയിലേക്കുമ്പോള്‍ മാനസിക – വൈകാരിക ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.

light-in-the-woods1

a0554d3ed6c3b432
ആവശ്യത്തിന് സൂര്യപ്രകാശം ആഗിരണം ചെയ്ത ഒരാള്‍ളെ ചൂടുകൂടുതലുള്ള ദിവസമോ മഴക്കാറുള്ള ദിവസമോ
ക്ഷീണം ബാധിക്കില്ല. മാത്രമല്ല, വായുകൂടുതല്‍ മലിനമായിരിക്കുന്ന സമയങ്ങളിലെ പ്രശ്‌നങ്ങളും ബാധിക്കില്ല. ഇത്തരം സമയങ്ങളിലും ഊര്‍ജ്ജസ്വലനായിരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും പഠനം പറയുന്നു. എന്നാല്‍ ഗവേഷകരുടെ ഈ കണ്ടെത്തലുകളില്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും പറയപ്പെടുന്നു. വൈകാരിക പ്രശ്‌നങ്ങളെ കുറിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ജേണലിലാണ് സൂര്യപ്രകാശമേല്‍ക്കേണ്ടതിന്റെ ഗുണങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest