Categories
വിശ്വ തുളു സമ്മേളനം ചരിത്ര സംഭവമായി.
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
Also Read
കാസര്‍കോട്: ലോക തുളു സമ്മേളനത്തിന് കാസര്‍കോട് ബദിയടുക്കയില്‍ പ്രൗഢ ഗംഭീരമായ തുടക്കം. ‘വിശ്വ തുളുവരെ ആയനോ-2016’ എന്ന പേരില്‍ സംഘടിപ്പിച്ച ലോക തുളു സമ്മേളനത്തില്‍ തുളു ഭാഷയുടെ മഹത്തായ സംസ്കാരവും പാരമ്പര്യവുമാണ് പുതിയ കാലത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നത്. തുളു ഭാഷയിലെ പ്രശസ്തരായ ഗവേഷകരും പണ്ഡിതരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
തുളു-മലയാളം നിഘണ്ടുവിന്റെ പ്രകാശനം സമ്മേളന വേദിയില്‍ ഇന്ന് നടന്നു. ഡോ. എ.എം. ശ്രീധരന് തയ്യാറാക്കിയ നിഘണ്ടു ഭാഷാഗവേഷകര്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് നിഘണ്ടു പ്രകാശിപ്പിച്ച ധര്‍മ്മ സ്ഥല രക്ഷാധികാരി ഡോ.ഡി വിരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. അഞ്ച് നാള് നീണ്ട തുളു മഹോല്‍സവം 13ന് സമാപിക്കും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭാഷാ പ്രണയികളും സാംസ്കാരിക പ്രവര്‍ത്തകരും സമ്മേളനത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.
Sorry, there was a YouTube error.