Categories
news

വിരലില്‍ മഷി പുരട്ടല്‍: മാര്‍ഗരേഖ പുറത്തിറക്കി.

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ ഒരാള്‍ ഒന്നിലേറെ തവണ മാറ്റി വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് അധികൃതര്‍ മാര്‍ഗരേഖ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരെ തിരിച്ചറിയാന്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിന് സമാനമാണ് ഈ പ്രക്രിയയെന്ന് അധികൃതര്‍ അറിയിച്ചു. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാനെത്തുന്നവരുടെ വലതുകൈയിലെ ചൂണ്ടുവിരലിന് മുകളിലായി മഷിപുരട്ടാനാണ് തീരുമാനം. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഒരുക്കിയ ബാങ്കിലും പോസ്റ്റ് ഓഫീസുകളിലും ഈ നിര്‍ദേശം ബാധകമാണെന്ന് ആര്‍ബിഐ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.

voting-generic_650x400_71447062980-1ആദ്യം തന്നെ മെട്രോനഗരങ്ങളിലാണ് മഷിപുരട്ടല്‍ നടപ്പിലാക്കുന്നത്. ക്രമേണ മറ്റിടങ്ങളില്‍ ഇത് വ്യാപിപ്പിക്കും. പലരും കള്ളപ്പണം വെളുപ്പിക്കാന്‍ നിഷ്‌കളങ്കരായ വ്യക്തികളെ ഉപയോഗിക്കുന്നതും, നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സംവിധാനം ദുരുപയോഗപ്പെടുത്തുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

rbilogo സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഏതാനും പേര്‍ക്കായി ചുരുങ്ങാതെ അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പ്രയോജനപ്പെടാനാണ് പുതിയ നടപടി ക്രമം. നോട്ട് വിതരണം കാര്യക്ഷമവും ഫലപ്രദവുമായ രീതിയിലേക്ക് മാറ്റാനാണ് തെരഞ്ഞെടുപ്പില്‍ അവലംബിക്കുന്ന ഇത്തരം മായാത്ത മഷി, ഇടപാടുകാരുടെ വിരലില്‍ പുരട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. അക്കൗണ്ടുള്ള ശാഖയില്‍ നിന്ന് നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest