Categories
news

വിമാനത്താവളങ്ങളില്‍ സൗജന്യ വൈഫൈയുമായി ദുബായ്.

ദുബായ്: സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി അല്‍ മക്തൂം,ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍. ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ‘ദുബായ് എയര്‍പോര്‍ട്ട്’ അധികൃതര്‍ അറിയിച്ചു. പ്രാരംഭഘട്ടമെന്ന നിലയില്‍ നാലുമാസത്തോളം ദുബായ് വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് രണ്ടില്‍ സൗജന്യമായി വൈഫൈ ലഭ്യമാക്കിയിരുന്നു.

wifi

dubai-1

dubai-2

ഇത് വിജയകരമായി കണ്ടതിനെ തുടര്‍ന്നാണ് ഇരു വിമാനത്താവളങ്ങളിലും ഞായറാഴ്ചയോടെ പദ്ധതി പ്രാബല്യത്തില്‍ വരുത്തിയത്. ഇതിനായി വിമാനത്താവളങ്ങളിലെ ആറായിരത്തോളം വരുന്ന വൈഫൈ പോയിന്റുകരള്‍ പരിഷ്‌കരിച്ചിരുന്നു. ഇതിലൂടെ വിമാനത്താവളങ്ങളില്‍ എവിടെയും ഇന്റനെറ്റ് കണക്ഷന്‍ ലഭ്യമാകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest