Categories
news

വിമാനത്താവളങ്ങളില്‍ ആഭ്യന്തര സർവീസുകൾക്ക് ബയോമെട്രിക് സംവിധാനം വരുന്നു.

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടുകളില്‍ പരിശോധനകള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമാക്കാൻ  ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നു. വിമാനത്തിൽ കയറുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക്​ ബയോമെട്രിക്​ സംവിധാനം ഉപയോഗിക്കാനാണ്​ സർക്കാർ തീരുമാനം. ഹൈദരാബാദ് വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ച് വിജയിച്ച പശ്ചാത്തലത്തിൽ ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.


രാജ്യത്ത് വിതരണം ചെയ്തിരിക്കുന്ന നൂറ് കോടിയോളം ആധാര്‍ കാര്‍ഡുകള്‍ സംവിധാനം കൂടുതല്‍ ഫലപ്രമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനി വിമാനത്താവളങ്ങളിൽനിന്ന് ​ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ ആധാർ നമ്പർ കൂടി രേഖപ്പെടുത്തും.

ഇത്​ ഉപയോഗിച്ച്​ പുതിയ സംവിധാം നടപ്പിലാക്കാനാണ്​ വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത്​. നിലവിൽ ടിക്കറ്റും തിരച്ചറിയൽ രേഖയും കാണിച്ചാണ്​ വിമാനതാവളത്തിനുള്ളിലേക്ക്​ കടക്കാവുന്നതാണ് ബയോമെട്രിക് സംവിധാനം വരുന്നതോടെ ഐഡി കാര്‍ഡ് വിമാനത്താവളത്തില്‍ കാണിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.

 

 

0Shares

The Latest