Categories
വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യാന്‍ യുഎഇയില്‍ അനുമതി.
Trending News




അബുദാബി: യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാമെന്നുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതിനുമുമ്പ് ഇവിടെ ജോലി ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ല. ഇതിനുമാറ്റം വരുത്തിക്കൊണ്ടാണ് മാനവവിഭവ ശേഷി മന്ത്രാലയം ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 12 വയസ്സ് മുതല്‍ 18വയസ്സ് വരെയുള്ള സ്വദേശി, വിദേശി കുട്ടികള്‍ക്ക് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാം. താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ്, പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്, ജുവൈനല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് ലഭിക്കുക.
Also Read
15 വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് മാത്രമേ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികളെ ഒരു ദിവസം പരമാവധി ആറ് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിപ്പിക്കാവൂ എന്നും ഒരു മണിക്കൂര്‍ ഇടവേള നല്‍കണമെന്നും തുടര്‍ച്ചയായി നാല് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിപ്പിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്