Categories
news

വിദ്യാര്‍ത്ഥികള്‍ക്കായി ബാലകലാമേള സംഘടിപ്പിച്ച് മാഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ്.

മാഹി: പുതുച്ചേരി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാഹിയില്‍ ബാലകലാമേള സംഘടിപ്പിച്ചു. മാഹി സി.ഇ.ഒ ഇളങ്കോവന്റെ അധ്യക്ഷതയില്‍ ജെ.എന്‍.ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാണിക്ക ദീപന്‍ കലാമേള ഉദ്ഘാടനം ചെയ്തു.

ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്ത കലാമേള ഈ മാസം 6 ാം തീയ്യതി വരെ മൂന്നു ദിവസങ്ങളിലായാണ് നടക്കുന്നത്. സംഘഗാനം, മോണോ ആക്ട്, ശാസ്ത്രീയ സംഗീത മത്സരം തുടങ്ങിയവയാണ് കലാമേളയില്‍ നടക്കുന്നത്. 33 സ്‌കൂളുകളില്‍ നിന്നുള്ള 1200 ഓളം വിദ്യാര്‍ത്ഥികളാണ് ബാലകലാമേളയില്‍ പങ്കെടുക്കുന്നത്. 6 ന് വൈകുന്നേരം 5 മണിക്കു നടക്കുന്ന സമാപന ചടങ്ങ് മാഹി എം.എല്‍.എ ഡോ. വി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *